Testimonials

നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ദിവസം തന്നെ എന്നെ ആന്‍ജിയോഗ്രാം ടെസ്റ്റിന് വിധേയനാക്കി. 3 ബ്ലോക്കുകള്‍ ഉണ്ട്, ഉടന്‍ ശസ്ത്രക്രിയ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഭയം തോന്നി. വിദഗ്ദാഭിപ്രായം ആരാഞ്ഞ് എറണാകുളത്തെ രണ്ട് പ്രസിദ്ധ ആശുപത്രികളുമായി ബന്ധപ്പെട്ടപ്പോഴും ബൈപ്പാസ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. തദ്ദവസരത്തില്‍ EECP ചികിത്സയെക്കുറിച്ച് അറിയുവാനിടയായി. ഓപ്പറേഷന്‍ വേണ്ടെന്ന് തീരുമാനിച്ച് 35 മണിക്കൂര്‍ ഈ ചികിത്സയെടുത്തു. ഇപ്പോള്‍ ഹൃദ്രോഗത്തിന്റെ വിഷമതകളില്ല. ഏതാനും മരുന്നുകളുണ്ടെങ്കിലും പതിവു ജോലികള്‍ ചെയ്ത് സുഖമായി ജീവിക്കുന്നു.

വര്‍ഗ്ഗീസ്, പെരുമ്പാവൂര്‍, 98460 40446

ആദ്യം ഹൃദയാഘാതം ഉണ്ടായപ്പോള്‍ എനിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. എന്നാല്‍ വീണ്ടും 2 പ്രാവശ്യം കൂടി ഹൃദയാഘാതത്തിന്റെ അസ്വസ്ഥതകളുണ്ടായി. നിരവധി മരുന്നുകളും എടുത്തു തുടങ്ങി. തദവസരത്തില്‍ ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കോഴ്‌സ് EECP ചികിത്സയെടുത്തു. ഇപ്പോള്‍ 3 വര്‍ഷത്തോളമായി സാമാന്യം നല്ല് ആരോഗ്യമുണ്ട്.

ബര്‍ളി, കോച്ചി, 97460 93432

2 വര്‍ഷം മുമ്പ് ഹാര്‍ട്ട് അറ്റാക്ക് വന്നപ്പോള്‍ ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞ എനിക്ക് EECP ചികിത്സ വളരെ ഉപകാരമായി, നെഞ്ച് കീറിമുറിക്കേണ്ടി വന്നില്ല. മിതമായ മരുന്നുകളേയുള്ളു.

സെയ്ദ് മുഹമ്മദ്, തൊടുപുഴ